പുരാവൃത്തം
അരങ്ങം ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഐതിഹ്യം മലയാള നാടിന്‍റെ അതിരുകള്‍ക്ക് അപ്പുറത്തെക്കും വ്യാപിച്ചു കിടക്കുന്നതാണ്.
പുരാതനമായ ക്ഷേത്രത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ആന്ധ്രയിലെ ശ്രീ ശൈലത്ത് നിന്നുമാണ് . ഭാരതം നാട്ടു രാജാക്കന്മാരാല്‍ ഭരിക്കപെട്ടിരുന്ന കാലം , രാജ്യാതിര്‍ത്തി വര്‍ദ്ധിപ്പിക്കുന്ന തിനും പരസ്പര അധീശത്വം സ്ഥാപിക്കുന്നതിനും യുദ്ധങ്ങള്‍ പതിവായിരുന്നു.
അക്കാലത്ത് ഉത്തര ഭാരതത്തിലെ യുദ്ധ വീരനും പ്രതാപ ശാലിയുമായ സമുദ്ര ഗുപ്തന്‍ ഭാരത ദേശം മുഴുവന്‍ തന്റെ അധീനതയില്‍ കൊണ്ട് വരുന്നതിനായി നാട്ടു രാജ്യങ്ങളെ ആക്രമിച്ചു കീഴടക്കി, ദക്ഷിണ ഭാരതത്തിലും എത്തി. സമുദ്ര ഗുപ്തന്റെ സൈനിക ശക്തിക്ക് മുന്നില്‍ രാജ്യങ്ങള്‍ ഓരോന്നായി കീഴടങ്ങി. എന്നാല്‍ ആന്ധ്രയിലെ ശ്രീ ശൈലേശ്വര ഭക്തനായ ഒരു യുവ രാജാവിന് സമുദ്ര ഗുപ്തന് മുന്നില്‍ കീഴടങ്ങുന്നതിന് മനസ്സ് വന്നില്ല.
തന്റെ എല്ലാമായ ശ്രീ ശൈലെശ്വരനെ വിട്ടു പലായനം ചെയ്യുന്നതും അദ്ദേഹത്തിന് ചിന്തിക്കാനായില്ല.
എങ്കിലും കുല ഗുരുവിന്റെ ഉപദേശ പ്രകാരം അദ്ദേഹം അവിടം വിട്ടു പലായനം ചെയ്യാന്‍ തീരുമാനിച്ചു.
ഭാരത ദേശത്തിന്റെ തെക്ക് ഭാഗത്തേക്ക് യാത്ര ചെയ്യാനും, പുതിയ വാസ സ്ഥാനത്തിനു ഉചിതമായ സ്ഥലം ഭഗവാന്‍ തന്നെ കാണിച്ചു തരുമെന്നും ഗുരു ഉപദേശിച്ചു.
അങ്ങനെ രാജാവ് പരിവാര സമേതം യാത്ര തുടങ്ങി. ഒടുവില്‍ പശ്ചിമഘട്ടത്തിന്റെ താഴ്‌വരയില്‍ ഒരിടത്ത് എത്തി. അവിടെ വിശ്രമിക്കുന്ന സമയത്ത് ഒരു കിരാത രൂപന്‍ പ്രത്യക്ഷമാകുകയും ഈ പ്രദേശം ശ്രീ ശൈലേശ്വര സാന്നിധ്യത്താല്‍ പവിത്രമാണെന്ന് പറഞ്ഞു മറയുകയും ചെയ്തു. ഭഗവദ് ചൈതന്യം അനുഭവ വേദ്യമായ ആ പ്രദേശത്ത് രാജാവ് ക്ഷേത്രം പണിയുകയും രാജ്യം സ്ഥാപിച്ച് ഭരണം നടത്തുകയും ചെയ്തു.
അരങ്ങം ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഐതിഹ്യം മലയാള നാടിന്‍റെ അതിരുകള്‍ക്ക് അപ്പുറത്തെക്കും വ്യാപിച്ചു കിടക്കുന്നതാണ്.
പുരാതനമായ ക്ഷേത്രത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ആന്ധ്രയിലെ ശ്രീ ശൈലത്ത് നിന്നുമാണ് . ഭാരതം നാട്ടു രാജാക്കന്മാരാല്‍ ഭരിക്കപെട്ടിരുന്ന കാലം , രാജ്യാതിര്‍ത്തി വര്‍ദ്ധിപ്പിക്കുന്ന തിനും പരസ്പര അധീശത്വം സ്ഥാപിക്കുന്നതിനും യുദ്ധങ്ങള്‍ പതിവായിരുന്നു.
![]() |
ശ്രീ ശൈലെശ്വര മല്ലികാര്‍ജുന ക്ഷേത്രം , ആന്ധ്ര |
തന്റെ എല്ലാമായ ശ്രീ ശൈലെശ്വരനെ വിട്ടു പലായനം ചെയ്യുന്നതും അദ്ദേഹത്തിന് ചിന്തിക്കാനായില്ല.
എങ്കിലും കുല ഗുരുവിന്റെ ഉപദേശ പ്രകാരം അദ്ദേഹം അവിടം വിട്ടു പലായനം ചെയ്യാന്‍ തീരുമാനിച്ചു.
ഭാരത ദേശത്തിന്റെ തെക്ക് ഭാഗത്തേക്ക് യാത്ര ചെയ്യാനും, പുതിയ വാസ സ്ഥാനത്തിനു ഉചിതമായ സ്ഥലം ഭഗവാന്‍ തന്നെ കാണിച്ചു തരുമെന്നും ഗുരു ഉപദേശിച്ചു.
അങ്ങനെ രാജാവ് പരിവാര സമേതം യാത്ര തുടങ്ങി. ഒടുവില്‍ പശ്ചിമഘട്ടത്തിന്റെ താഴ്‌വരയില്‍ ഒരിടത്ത് എത്തി. അവിടെ വിശ്രമിക്കുന്ന സമയത്ത് ഒരു കിരാത രൂപന്‍ പ്രത്യക്ഷമാകുകയും ഈ പ്രദേശം ശ്രീ ശൈലേശ്വര സാന്നിധ്യത്താല്‍ പവിത്രമാണെന്ന് പറഞ്ഞു മറയുകയും ചെയ്തു. ഭഗവദ് ചൈതന്യം അനുഭവ വേദ്യമായ ആ പ്രദേശത്ത് രാജാവ് ക്ഷേത്രം പണിയുകയും രാജ്യം സ്ഥാപിച്ച് ഭരണം നടത്തുകയും ചെയ്തു.
No comments:
Post a Comment