വര്‍ത്തമാന കാല ചരിത്രം
1957 കാലത്ത് കാടിനുള്ളില്‍ മറഞ്ഞ് കിടന്ന ക്ഷേത്ര തറ ആളുകളുടെ ശ്രദ്ധയില്‍ പെടുകയും ഈ വിവരം പി.ആര്‍ . രാമവര്‍മ രാജയെ അറിയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കാട് തെളിച്ച് നോക്കിയപ്പൊൾ പഴയ ക്ഷേത്രത്തിന്റെ ജീർണിച്ച ശ്രീകോവിലും മറ്റും കാണാൻ സാധിച്ചൂ.
കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ചില പഴമക്കാര്‍ ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ഊരായ്മക്കാരെപ്പറ്റി പറയുകയും അവരില്‍ നിന്നും ശ്രീ രാജാ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉള്‍പ്പെടുന്ന സ്ഥലം1958 ല്‍  വിലയ്ക്ക് വാങ്ങുകയും ചെയ്തു. അതിനു ശേഷം ജ്യോതിഷ പണ്ഡിതന്‍ ശ്രീ വി.പി.കുഞ്ഞിണ്ണപ്പൊതുവാൾ അഷ്ടമംഗല്യ പ്രശ്നം വെച്ച് തീരുമാനിച്ച പ്രകാരം പള്ളത്ത് നമ്പൂതിരി പരിഹാര കർമങ്ങൾ ചെയ്ത് ജീർണോദ്ധാരണം നടത്തി. ദേവപ്രശ്നപ്രകാരം സ്വയംഭൂ ചൈതന്യമുള്ള ശ്രീ പരമേശ്വരനാണ് പ്രധാന മൂർത്തി എന്നും ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ എന്നീ ഉപദേവന്മാരും മതിൽക്കകത്ത് കന്നിമൂലയിലായി പാർത്ഥസാരഥി ധ്യാനത്തിലും  വടക്ക് കിരാതമൂർത്തി സ്ഥാനവും തെക്കു കിഴക്കുമാറി ഭദ്രകാളി സ്ഥാനവും ഉണ്ടെന്നു തെളിയുകയും ചെയ്തു. തെക്കു പടിഞ്ഞാറു മാറി സർപ്പക്കാവും സ്ഥിതി ചെയ്യൂന്നു. സ്വയംഭൂ ചൈതന്യമുള്ള ശ്രീ പരമശിവനും തുല്യ പ്രാധാന്യമുള്ള കിരാതമൂർത്തി പ്രതിഷ്ഠയുമുള്ള അതിവിശിഷ്ടമായ അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് അരങ്ങം ശ്രീ മഹാദേവ ക്ഷേത്രം.
1961-ല്‍ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായി. 1961 മെയ് മാസത്തിലാണ് ആയിരക്കണക്കിന് ഭക്ത ജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ പ്രതിഷ്ഠാ കര്‍മം നടത്തിയത്. 1986 ല്‍  പുന പ്രതിഷ്ഠയുടെയും ഉത്സവത്തിന്റെയും രജതജൂബിലി വര്‍ഷം ആചരിക്കുകയും ചെയ്തു. കാലാകാലങ്ങളില്‍ നവീകരണത്തിന്റെ ഭാഗമായി തിരു അരങ്ങ്‌, ശീവേലിപന്തല്‍, കല്യാണ്ഡപം, ഊട്ടുപുര എന്നിവയും നിര്‍മ്മിച്ചു 
1971 മുതല്‍ ഹിന്ദു ധര്‍മ സ്ഥാപന ഭരണ വകുപ്പിന്റെ (H R &C E ) കീഴില്‍ ശ്രീ.പി.ആര്‍.രാമവര്‍മ രാജാ ഫിറ്റ്പേഴ്സന്‍ & മാനേജിംഗ് ട്രസ്റ്റിയായി ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നു. 
.......................................................................................................

No comments:

Post a Comment