വര്‍ത്തമാന കാല ചരിത്രം
1957 കാലത്ത് കാടിനുള്ളില്‍ മറഞ്ഞ് കിടന്ന ക്ഷേത്ര തറ ആളുകളുടെ ശ്രദ്ധയില്‍ പെടുകയും ഈ വിവരം പി.ആര്‍ . രാമവര്‍മ രാജയെ അറിയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കാട് തെളിച്ച് നോക്കിയപ്പൊൾ പഴയ ക്ഷേത്രത്തിന്റെ ജീർണിച്ച ശ്രീകോവിലും മറ്റും കാണാൻ സാധിച്ചൂ.
കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ചില പഴമക്കാര്‍ ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ഊരായ്മക്കാരെപ്പറ്റി പറയുകയും അവരില്‍ നിന്നും ശ്രീ രാജാ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉള്‍പ്പെടുന്ന സ്ഥലം1958 ല്‍  വിലയ്ക്ക് വാങ്ങുകയും ചെയ്തു. അതിനു ശേഷം ജ്യോതിഷ പണ്ഡിതന്‍ ശ്രീ വി.പി.കുഞ്ഞിണ്ണപ്പൊതുവാൾ അഷ്ടമംഗല്യ പ്രശ്നം വെച്ച് തീരുമാനിച്ച പ്രകാരം പള്ളത്ത് നമ്പൂതിരി പരിഹാര കർമങ്ങൾ ചെയ്ത് ജീർണോദ്ധാരണം നടത്തി. ദേവപ്രശ്നപ്രകാരം സ്വയംഭൂ ചൈതന്യമുള്ള ശ്രീ പരമേശ്വരനാണ് പ്രധാന മൂർത്തി എന്നും ഗണപതി, ശാസ്താവ്, സുബ്രഹ്മണ്യൻ എന്നീ ഉപദേവന്മാരും മതിൽക്കകത്ത് കന്നിമൂലയിലായി പാർത്ഥസാരഥി ധ്യാനത്തിലും  വടക്ക് കിരാതമൂർത്തി സ്ഥാനവും തെക്കു കിഴക്കുമാറി ഭദ്രകാളി സ്ഥാനവും ഉണ്ടെന്നു തെളിയുകയും ചെയ്തു. തെക്കു പടിഞ്ഞാറു മാറി സർപ്പക്കാവും സ്ഥിതി ചെയ്യൂന്നു. സ്വയംഭൂ ചൈതന്യമുള്ള ശ്രീ പരമശിവനും തുല്യ പ്രാധാന്യമുള്ള കിരാതമൂർത്തി പ്രതിഷ്ഠയുമുള്ള അതിവിശിഷ്ടമായ അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് അരങ്ങം ശ്രീ മഹാദേവ ക്ഷേത്രം.
1961-ല്‍ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായി. 1961 മെയ് മാസത്തിലാണ് ആയിരക്കണക്കിന് ഭക്ത ജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ പ്രതിഷ്ഠാ കര്‍മം നടത്തിയത്. 1986 ല്‍  പുന പ്രതിഷ്ഠയുടെയും ഉത്സവത്തിന്റെയും രജതജൂബിലി വര്‍ഷം ആചരിക്കുകയും ചെയ്തു. കാലാകാലങ്ങളില്‍ നവീകരണത്തിന്റെ ഭാഗമായി തിരു അരങ്ങ്‌, ശീവേലിപന്തല്‍, കല്യാണ്ഡപം, ഊട്ടുപുര എന്നിവയും നിര്‍മ്മിച്ചു 
1971 മുതല്‍ ഹിന്ദു ധര്‍മ സ്ഥാപന ഭരണ വകുപ്പിന്റെ (H R &C E ) കീഴില്‍ ശ്രീ.പി.ആര്‍.രാമവര്‍മ രാജാ ഫിറ്റ്പേഴ്സന്‍ & മാനേജിംഗ് ട്രസ്റ്റിയായി ക്ഷേത്രത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നു. 
.......................................................................................................
അരങ്ങം ദേശം 
ശ്രീ ശൈലത്തെ രാജാവിന്‌ ഭഗവദ് ദര്‍ശനമുണ്ടായ ആ സ്ഥലമാണത്രേ ഇന്നത്തെ അരങ്ങം ദേശം. 
ദീര്‍ഘ കാലം ഭരണം നടത്തിയ ശ്രീ ശൈല രാജ വംശം തന്നെയാണ് വൈതല്‍ കോന്‍ എന്ന സ്ഥാനപേരോട് കൂടി  സമീപ പ്രദേശമായ വൈതല്‍ മലയിലും കൊട്ടാരവും ക്ഷേത്രവും സ്ഥാപിച്ചത് എന്ന്  വിശ്വസിക്കപ്പെടുന്നു. ( വൈതല്‍ മലയുടെ മുകളില്‍ ക്ഷേത്രത്തിന്റെ എന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ കാണപ്പെടുന്നുണ്ട്, ഇത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്‌ ).
പിന്നീട് എങ്ങനെ ഈ രാജ്യത്തിന്‌ നാശം സംഭവിച്ചു എന്നതിന് വ്യക്തമായ കാരണങ്ങള്‍ ലഭ്യമല്ലെങ്കിലും മറ്റു നാട്ടു രാജ്യങ്ങളുടെ ആക്രമണത്തില്‍ തകര്‍ന്നു പോയതാവാം. നാഥനില്ലാതെ ക്ഷേത്രവും ദേശവും ക്രമേണ വന പ്രദേശമായി മാറി. 
........................... ...................... .................................  .....................
P.R.Rama varma Raja
വര്‍ഷങ്ങള്‍ക്കു ശേഷം 1950 കാല ഘട്ടത്തില്‍ ആലക്കോട് രാജാ എന്ന പേരില്‍ പിന്നീട് പ്രസിദ്ധനായ ശ്രീ പി.ആര്‍.രാമവര്‍മ രാജയുടെ നേതൃത്വത്തില്‍ നടന്ന മലബാര്‍ കുടിയേറ്റ കാലത്താണ് മണ്മറഞ്ഞു പോയ ക്ഷേത്രം വീണ്ടും ലോക ശ്രദ്ധയിലേക്ക് വരുന്നത്. 
ആ കഥ അടുത്ത പോസ്റ്റില്‍.... 

പുരാവൃത്തം 
അരങ്ങം ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഐതിഹ്യം മലയാള നാടിന്‍റെ അതിരുകള്‍ക്ക് അപ്പുറത്തെക്കും വ്യാപിച്ചു കിടക്കുന്നതാണ്.
പുരാതനമായ ക്ഷേത്രത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ഏകദേശം 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് ആന്ധ്രയിലെ ശ്രീ ശൈലത്ത്‌ നിന്നുമാണ് . ഭാരതം നാട്ടു രാജാക്കന്മാരാല്‍ ഭരിക്കപെട്ടിരുന്ന കാലം , രാജ്യാതിര്‍ത്തി വര്‍ദ്ധിപ്പിക്കുന്ന തിനും പരസ്പര അധീശത്വം സ്ഥാപിക്കുന്നതിനും യുദ്ധങ്ങള്‍ പതിവായിരുന്നു.
ശ്രീ ശൈലെശ്വര മല്ലികാര്‍ജുന ക്ഷേത്രം , ആന്ധ്ര 
അക്കാലത്ത് ഉത്തര ഭാരതത്തിലെ യുദ്ധ വീരനും പ്രതാപ ശാലിയുമായ സമുദ്ര ഗുപ്തന്‍ ഭാരത ദേശം മുഴുവന്‍ തന്റെ അധീനതയില്‍ കൊണ്ട് വരുന്നതിനായി നാട്ടു രാജ്യങ്ങളെ ആക്രമിച്ചു  കീഴടക്കി, ദക്ഷിണ ഭാരതത്തിലും എത്തി. സമുദ്ര ഗുപ്തന്റെ സൈനിക ശക്തിക്ക് മുന്നില്‍ രാജ്യങ്ങള്‍ ഓരോന്നായി കീഴടങ്ങി.  എന്നാല്‍ ആന്ധ്രയിലെ   ശ്രീ ശൈലേശ്വര ഭക്തനായ ഒരു യുവ രാജാവിന്‌ സമുദ്ര ഗുപ്തന് മുന്നില്‍ കീഴടങ്ങുന്നതിന് മനസ്സ് വന്നില്ല.
തന്റെ എല്ലാമായ ശ്രീ ശൈലെശ്വരനെ വിട്ടു പലായനം ചെയ്യുന്നതും അദ്ദേഹത്തിന് ചിന്തിക്കാനായില്ല.

Arangam Sree Mahadeva Temple
ഓം നമ ശിവായ
കണ്ണൂര്‍ ജില്ലയിലെ മലയോര ഗ്രാമമായ ആലക്കോടിന്റെ തിലക ക്കുറിയായി വിളങ്ങുന്ന അരങ്ങം ശ്രീ മഹാ ദേവ ക്ഷേത്രത്തിന്റെ    പുരാവൃത്തവും വര്‍ത്തമാന കാല വിശേഷങ്ങളും അവതരിപ്പിക്കാനുള്ള എളിയ ശ്രമം....ഇത്  ആലക്കോടിന്റെ   ചരിത്രവും  കൂടിയാണ് ..
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഏറ്റവും വിലമതിക്കുന്നു 


അരങ്ങത്തപ്പന്റെ അനുഗ്രഹം എല്ലാവര്‍ക്കും സിദ്ധിക്കുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ